BREAKINGKERALA

നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വംനല്‍കിയ സുകുമാരനെ അറസ്റ്റുചെയ്ത് തമിഴ്‌നാട് പോലീസ്

കോയമ്പത്തൂര്‍: പാരമ്പര്യ ഭൂമി നഷ്ടപ്പെട്ടെന്ന പരാതിയുമായി നഞ്ചിയമ്മ നടത്തി വരുന്ന സമരത്തിന് നേതൃത്വം നല്‍കിയ സുകുമാരനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായി പ്രചരണം നടത്തിയതിനുമാണ് അറസ്റ്റ്. സുകുമാരനെ അഗളിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ കാട്ടൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച അഗളി പഴയ വില്ലേജോഫീസിനു മുന്‍വശത്തെ ഭൂമിയില്‍ കൃഷിയിറക്കാന്‍ നഞ്ചിയമ്മയും ഗോത്രവര്‍ഗത്തില്‍പ്പെട്ട മറ്റുള്ളവരും പ്രതിഷേധവുമായി എത്തിയിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ വെള്ളിയാഴ്ച രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് തഹസില്‍ദാര്‍ പറഞ്ഞിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തഹസില്‍ദാരെ കാണാനെത്തിയത്. ഒരുമാസത്തെ സമയമാണ് തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ഭൂമിയില്‍ കൃഷിയിറക്കുമെന്നും കുടിലുകെട്ടി താമസിക്കുമെന്നും നഞ്ചിയമ്മ പറഞ്ഞു.

Related Articles

Back to top button