പത്തനംതിട്ട: ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്. കേസുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ടെന്നും കുമ്മനം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുകയാണ്. പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്. പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു.
കുമ്മനം കേസിലെ നാലാം പ്രതിയാണ്. 30.75 ലക്ഷം രൂപ തട്ടിച്ചെന്ന ആറന്മുള സ്വദേശി ഹരികൃഷ്ണന് എന്നയാളുടെ പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാംപ്രതി. മൂന്നാം പ്രതി സേവ്യര്‍ കുമ്മനം മിസോറാം ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അഞ്ചാം പ്രതി എന്‍. ഹരികുമാരന്‍ നായര്‍ ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനറാണ്.