BREAKINGKERALA
Trending

‘നടപടി വേണ്ടെന്ന് വെച്ചത് യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍’; സ്മാര്‍ട്ട് സിറ്റി വിവാദത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാരിന്റെ വിശദീകരണം. യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് പറയുന്നു. ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം വരും എന്നതും പരിഗണിച്ചെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കാനാണ് നീക്കം. അതേസമയം, കരാര്‍ വ്യവസ്ഥയില്‍ ഇല്ലാതെ ടീ കോമിന് നഷ്ട പരിഹാരം നല്‍കാനുള്ള നീക്കത്തില്‍ അഴിമതി ആരോപണം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

Related Articles

Back to top button