കഴിഞ്ഞ ദിവസമായിരുന്നു നടി റോഷ്ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ സൂരജ് പാവലാക്കാരന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളില്‍ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്‌ഐആർ. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ മുല്ലപ്പെരിയാർ വിഷയത്തില്‍ താൻ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്നായിരുന്നു സൂരജിന്റെ പ്രതികരണം.
അതേസമയം, രണ്ട് വർഷങ്ങള്‍ക്ക് മുമ്ബും സമാനമായ കേസില്‍, മറ്റൊരു .യുവതിയുടെ പരാതിയില്‍ സൂരജ് പാലാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് 14 ദിവസത്തേക്ക് റിമാൻറും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പൊലീസ് കേസെടുത്തത്.