Uncategorized

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും; ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശ്രീജിത്തിനെ മാറ്റിയ നടപടി നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സ്ഥലംമാറ്റ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 31 നകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെയാണ് ശ്രീജിത്തിനെ മാറ്റുന്നത്.

എഡിജിപി ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറ്റി ഗതാഗത കമ്മീഷണര്‍ ആയിട്ടാണ് നിയമിച്ചത്. ജയില്‍ മേധാവി ആയിരുന്ന ഷേഖ് ദര്‍വേഷ് സാഹിബിനെ ആണ് പകരം ക്രൈംബ്രാഞ്ച് മേധാവിയാക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker