KERALABREAKING NEWSLATEST

നടിയെ ആക്രമിച്ച കേസ്; ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് വിചാരണ കോടതി. ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. കൊച്ചിയിലെ വിചാരണ കോടതിയാണ് ഹർജി തള്ളിയത്.

കഴിഞ്ഞ വർഷവും പ്രോസിക്യൂഷൻറെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻറെ വാദം. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker