BREAKINGKERALA

നടിയെ ആക്രമിച്ച കേസ്; പ്രതി സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി സുപ്രീംകോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ യുടെ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റിവെച്ച് സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ സുനിയെ 95 ദിവസം ക്രോസ് വിസ്താരം ചെയ്‌തെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരി?ഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആരോ?ഗ്യപ്രശ്‌നങ്ങള്‍ കാരണം ജാമ്യം നല്‍കണമെന്നാണ് സുനിയുടെ ആവശ്യം.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏഴര വര്‍ഷമായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നുമാണ് സുനിയുടെ വാദം. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നടന്‍ ദിലീപ് കൂടി പ്രതിയായ കേസില്‍
2017 ഫെബ്രുവരി 23 മുതല്‍ സുനി റിമാന്‍ഡിലാണ്.

Related Articles

Back to top button