KERALANEWS

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാണമെന്ന് ഹൈക്കോടതി . റിപ്പോർട്ട് റദ്ദാക്കണമെന്നും, കോടതി മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ വസ്തുതാന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി റജിസ്ട്രിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദത്തിനായി അതിജിവിതയുടെ ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കാന്‍ മാറ്റി.

 

Related Articles

Back to top button