കൊച്ചി: നടി ബേബി സുരേന്ദ്രന് (പ്രസന്ന 63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലതെ, വാദ്ധ്യാര്, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ. തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.
***