ENTERTAINMENTTAMIL

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണകാരണം കോവിഡ് മൂലമല്ല, മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കൂ എന്ന് ഖുശ്ബു

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണകാരണം കോവിഡ് ആണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്ന് നടി പറഞ്ഞു. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ട്വിറ്ററില്‍ താരം കുറിച്ചു.

കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ധ്യമങ്ങളോട് ഞാന്‍ വളരെ താഴ്മയായി അഭ്യര്‍ഥിക്കുന്നു. മൂന്ന് മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവിന് കോവിഡ് ബാധിച്ചത്. കോവിഡ് ശ്വാസകോശത്തിന്റെ അവസ്ഥ വഷളാക്കി. പക്ഷെ കോവിഡ് ബാധിച്ചാണ് സാഗര്‍ ഞങ്ങളെ വിട്ടുപോയതെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതെ, നമ്മള്‍ ജാഗ്രത പാലിക്കണം, പക്ഷേ.

കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker