ENTERTAINMENTBOLLYWOOD

നടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി

ബോളിവുഡ് നടി യാമി ഗൗതമും ബോളിവുഡ് സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി. 2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം ആദിത്യയുടെ ആദ്യ ചിത്രമായ ‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കി’ല്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
‘അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിച്ച വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നു’ യാമിയും ആദിത്യയും നവമാധ്യമങ്ങളില്‍ കുറിച്ചു.
പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിടുള്ള യാമി മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker