KERALALATEST

നടി ലീനയെ ഭീഷണിപ്പെടുത്താന്‍ പറഞ്ഞത് ഗുണ്ട നേതാവ് ജിയ; വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി രവി പൂജാരി

കൊച്ചി; നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസര്‍കോട്ടെ ഗുണ്ട നേതാവ് ജിയയെന്ന് അധോലോക കുറ്റവാളി രവി പൂജാരി. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. എന്നിട്ടും പണം നല്‍കാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നല്‍കിയെന്നും രവിപൂജാരി പറഞ്ഞു.

കൂടാതെ രമേശ് ചെന്നിത്തല, പിസി ജോര്‍ജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോണ്‍ നമ്പര്‍ നല്‍കിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു. രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം.

എന്നാല്‍ രവിപൂജാരിയുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിയ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. ജിയയുമായി ബന്ധമുള്ള ഗുണ്ടാ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തും. നടി ലീന മരിയ പോളിന്റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതി. ജൂണ്‍ എട്ട് വരെയാണ് രവി പൂജാരിയെ കേരള പൊലീസിന്റെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. അതിനിടെ രവി പൂജാരിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി കാലാവധി നീട്ടാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker