BREAKINGKERALANEWS
Trending

നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി

നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. എറണാകുളം ഊന്നുകൽ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരത്ത് നൽകിയ മൊഴിയാണ് ഊന്നുകൽ പൊലീസിലേക്ക് പരാതിയായി നൽകിയത്.

കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വിദേശത്ത് വെച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്താണ് യുവതി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും.

നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ശ്രേയാ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button