BREAKING NEWSKERALALATEST

നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി വെട്ടിയത് ബാങ്ക് ജീവനക്കാരിയെ

കോഴിക്കോട്: കോഴിക്കോട് നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്കില്‍ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. കൈക്ക് പരിക്കേറ്റ ക്ലാര്‍ക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുന്‍ ഭാര്യ സുസ്മിത ഇതേ ബാങ്കില്‍ ജീവനക്കാരിയാണ്. ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം സുസ്മിത മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജു ബാങ്കിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. മാസ്‌ക് ധരിച്ചതിനാല്‍ സുസ്മിതയാണെന്ന് ധരിച്ചാണ് ബിജു, ശ്രീഷ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker