BUSINESSEDUCATIONMARKET

നഴ്‌സുമാര്‍ക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളുമായി ഓസ്‌ത്രേലിയയിലെ ഐഎച്ച്എം

കൊച്ചി : ഓസ്‌ത്രേലിയലിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, നഴ്‌സുമാര്‍ക്കും 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.
മഹാമാരിയുടെ കാലത്ത് നല്‍കിയ, നല്‍കുന്ന സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനം. മൂന്നു പാത്‌വേ പ്രോഗ്രാമുകളില്‍ നിന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ തെരഞ്ഞെടുക്കാന്‍ അവസരമുള്ള ‘ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. സ്വജീവനു നേരെയുള്ള ആപത്തിനെ അവഗണിച്ച് കോവിഡ്19 നെ നേരിടുന്നതില്‍ നഴ്‌സുമാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരും പുലര്‍ത്തിയ അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം അര്‍ഹിക്കുന്നു, ലോക നഴ്‌സിംഗ് ദിനത്തിന്റെ മുന്നോടിയായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്‌സില്‍ ചേരുന്ന ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് 2,000 ഓസ്‌ത്രേലിയന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.
നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്‍കുന്ന ഓസ്‌ത്രേലിയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സ്ഥാപനമാണ് ഐഎച്ച്എം. ആസ്‌ത്രേലിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി ആദ്യമായി തുടങ്ങിയതും, വിജയകരമായി നടത്തുന്നതുമായ ഏകസ്ഥാപനമാണ് ഐഎച്ച്എം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker