തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നവകേരള സദസിലെ വിവാദ പരാമര്‍ശത്തിലാണ് എറണാകുളം സി.ജെ.എം. കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
നവകേരള സദസിനിടയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ ഡി.വൈ. എഫ്.ഐ. പ്രവര്‍ത്തകരടക്കം ചേര്‍ന്ന് അക്രമണം നടത്തിയിരുന്നു. ഇതിനെ രക്ഷാപ്രവര്‍ത്തനം എന്ന രീതിയിലാണ് മുഖ്യമന്ത്രി പലയിടത്തും പരാമര്‍ശിച്ചത്.
ഇത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണ് എന്ന രീതിയില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം സി.ജെ.എം. കോടതി എറണാകുളം സെന്‍ട്രല്‍ പോലീസിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
72 Less than a minute