BREAKINGKERALA
Trending

നവദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് അഖില്‍ ജിത്തിനും അപകടത്തില്‍ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭര്‍ത്താവ് അഖില്‍ ജിത്തും.
ആറ്റിങ്ങല്‍ മാമം ദേശീയ പാതയില്‍ വച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നില്‍ കണ്ടയ്‌നെര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്‌നര്‍ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് അഖില്‍ജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാര്‍ കൗണ്‍സിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .

Related Articles

Back to top button