കട്ടക്ക്: നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ഭര്‍ത്താവ് ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച യുവതിയ്‌ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.
ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ എത്തിയ ഇവര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച് തന്റെ ഭര്‍ത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവര്‍ സമര്‍പ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭര്‍ത്താവ് കേസ് നല്‍കിയത്.