LATESTNATIONAL

നഷ്ടപരിഹാരം തേടി ഹത്രാസ് പീഡനം നടന്ന കൃഷിയിടത്തിന്റെ ഉടമ

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.സെപ്റ്റംബർ 14നാണ് ഒരു സംഘമാളുകൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ആദ്യം ലോക്കൽ പൊലീസും പിന്നെ യുപി എസ്ഐടിയും അന്വേഷിച്ച കേസ് ഇപ്പോൾ സിബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. എന്നാൽ ഇതേ കേസുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹത്രാസിലെ ഒരു കർഷകൻ.

ഹത്രാസ് പീഡനം നടന്നത് ഈ കർഷകന്റെ കൃഷിഭൂമിയിൽ വച്ചാണ്. സംഭവത്തിന് ശേഷം അന്വേഷണത്തിന്റെ ഭാഗമായി യുപി പൊലീസ് കൊലപാതകം നടന്ന സ്ഥലം എന്ന നിലയ്ക്ക് കോർഡൻ ചെയ്ത് സുരക്ഷിതമാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇയാളുടെ കൃഷിയിടം. കൃഷിയിടത്തിൽ താൻ ചോളം വിതച്ചിരുന്നു എന്നും, പൊലീസിന്റെ നിർദേശം കാരണം ജലസേചനം മുടങ്ങി താൻ വിതച്ച ചോളമെല്ലാം ഉണങ്ങിപ്പോയി എന്നാണ് കർഷകന്റെ വാദം.

Related Articles

Back to top button