KERALALATEST

നാക്കുപിഴ മനുഷ്യ സഹജം,ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ: വി ശിവന്‍കുട്ടി

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞ് പുലിവാല് പിടിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിശദീകരണവുമായി രംഗത്ത്. നാക്കുപിഴ മനുഷ്യ സഹജമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വാശിയും വൈരാഗ്യമുള്ളവരാണ് പ്രചാരണം നടത്തിന് പിന്നിലെന്നാണ് ശിവന്‍കുട്ടി പറയുന്നത്.
ഇന്നലെ സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ വിശദീകരിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിക്ക് അബദ്ധം പറ്റിയത്. മന്ത്രിയുടെ അറിവില്ലായ്മ എന്ന രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചു. പലപ്പോഴും പറഞ്ഞു കുടുങ്ങുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഇപി ജയരാജന്റെയും പിന്‍ഗാമിയായി ശിവന്‍കുട്ടിയെ ട്രോളന്മാരും രാഷ്ട്രീയ എതിരാളികളും ഏറ്റെടുത്തു. ട്രോളുകളോടുള്ള വിയോജിപ്പ് പലപ്പോഴും തുറന്നു പറഞ്ഞ ശിവന്‍കുട്ടി, നാക്കുപിഴ മനുഷ്യ സഹജമാണെന്നാണ് പുതിയ ആക്ഷേപങ്ങളോട് പ്രതികരിച്ചത്.
നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതില്‍ ബിജെപിക്ക് വാശിയും വൈരാഗ്യമുള്ളവരുണ്ടെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker