LOCAL NEWSKOZHIKODEMALAPPURAM

നാദാപുരം വലിയ പള്ളി ഖാസി മേനക്കോത്ത് അഹമ്മദ് മൗലവി അന്തരിച്ചു

നാദാപുരം (കോഴിക്കോട്): നാദാപുരം വലിയ പള്ളി ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവി (72) അന്തരിച്ചു. ജംഇയ്യത്തുല്‍ ഉലമ ജില്ലാ ട്രഷറര്‍, കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എസ് വൈ എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, അരൂര്‍ ദാറുല്‍ ഖൈര്‍, മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രം, നാദാപുരം ശംസുല്‍ ഉലമാ കീഴന ഓര്‍ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം പുളിക്കൂല്‍ തന്‍വീറുല്‍ ഈമാന്‍ മദ്രസ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിക്കുന്നു. നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്. 40 വര്‍ഷമായി നാദാപുരം ഖാസിയായി സേവനമനുഷ്ഠിക്കുന്നു. നാദാപുരത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു പരേതന്‍. റൈഹാനത്ത്, ഹഫ്‌സത്ത്, പരേതനായ മുഹമ്മദ് ഖൈസ് മക്കളാണ്. അലി ദാരിമി വെള്ളമുണ്ട, നാസര്‍ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട് ജാമാതാക്കളാണ്. നാദാപുരം എം വൈ എം യത്തീംഖാന, ടി ഐ എം കമ്മിറ്റി, ഐഡിയല്‍ ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര താലൂക്ക് ജംഇയ്യത്തുല്‍ ഖുളാത്തിന്റെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button