BREAKING NEWSKERALALATEST

നായയുമായി സ്റ്റേഷനില്‍; പൊലീസുകാരനെ ചവിട്ടിവീഴ്ത്തി: മധ്യവയസ്‌കന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വളര്‍ത്തുനായയുമായി പൊലീസ് സ്റ്റേഷനിലെത്തി മധ്യവയസ്‌കന്റെ പരാക്രമം. കൂനംമൂച്ചി സ്വദേശി വിന്‍സെന്റാണ് ഗുരുവായൂര്‍ കണ്ടാണിശ്ശേരിയിലെ പോലീസ് സ്റ്റേഷന്‍ വളപ്പിലെത്തി അതിക്രമം കാട്ടിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനാപകടം, ദമ്പതിമാരെ ഭീഷണിപ്പെടുത്തി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് വിന്‍സെന്റിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കാറില്‍ നായയുമായി എത്തിയ ഇയാള്‍ സ്റ്റേഷനിലെ ഗേറ്റിലേക്ക് ആദ്യം വാഹനം ഇടിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്തിയ ശേഷം കൈക്കോട്ട് കൊണ്ട് ഗേറ്റില്‍ അടിക്കുകയും ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ഇതിനുപുറമേയാണ് കാറിലുണ്ടായിരുന്ന നായയെ പൊലീസ് സ്റ്റേഷനിലേക്ക് തുറന്നുവിടാന്‍ ശ്രമിച്ചത്. പിന്നാലെ പൊലീസുകാര്‍ക്ക് നേരേ കൈക്കോട്ട് വീശി. തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണു വിന്‍സെന്റിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കൊറിയര്‍ സര്‍വീസ് നടത്തുന്നയാളാണു വിന്‍സെന്റ്. നേരത്തെ പ്രവാസിയായിരുന്നു. ഇതിനിടെ മുന്‍ ഡ്രൈവര്‍ സന്തോഷുമായി വിന്‍സെന്റ് തെറ്റിപ്പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷിന്റെ ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി വിന്‍സെന്റിനെതിരെ പരാതിയുണ്ടായിരുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ടാണു വിന്‍സെന്റിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. മദ്യലഹരിയില്‍ വളര്‍ത്തുനായയുമായി എത്തിയ വിന്‍സെന്റ് സ്റ്റേഷന്‍ വളപ്പില്‍ പരാക്രമം കാട്ടുകയായിരുന്നു. ഗേറ്റ് പൊളിച്ച ഇയാള്‍, മണ്‍വെട്ടിയുമായി പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി വിന്‍സെന്റിനെ കീഴ്‌പ്പെടുത്തി. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഇയാള്‍ക്കെതിരെ മുന്‍പും പൊലീസിനെ മര്‍ദ്ദിച്ചതിനു കേസുണ്ടായിരുന്നുവെന്നു പറയുന്നു. 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളിപ്പെരുന്നാളിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇയാള്‍ നാടുവിട്ടിരുന്നു. നാലു വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ ലോറി വാങ്ങി വാടകയ്ക്ക് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് കൊറിയര്‍ സര്‍വീസും ആരംഭിച്ചത്. സാമ്പത്തികമായി മികച്ച നിലയിലുള്ള ആളാണ് വിന്‍സെന്റ് എന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker