BUSINESSGADGETSMARKETTECH

നാര്‍സൊ, സ്മാര്‍ട്ട് ടിവി, എയര്‍ബഡ്എന്നിവയുമായി റിയല്‍മി

കൊച്ചി: പരിഷ്‌ക്കരി്ച്ച നാര്‍സൊ ഫോണുകളും സ്മാര്‍ട്ട് ടി.വിയും എയര്‍ ബഡ്‌സും പുറത്തിറക്കി റിയല്‍മി. നാര്‍സൊ 30, നാര്‍സൊ 30 5ജി, സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32′, ബഡ്‌സ് ക്യൂ2 എന്നിവയാണ് റിയല്‍മി പുറത്തിറക്കിയത്. മീഡിയടെക് ഡൈമെന്‍സിറ്റി 700 5ജി പ്രൊസസര്‍, 6.5 ഇഞ്ച് 90ഹെഡ്‌സ് ഡിസ്‌പ്ലേ, 48 എംപി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, സ്മാര്‍ട്ട് 5ജി പവര്‍ സേവിങ്ങോടെ 5000 എംഎഎച്ച് ബാറ്ററി, റാം എക്‌സ്പാന്‍ഷന്‍ ടെക്‌നോളജി തുടങ്ങിയവ റിയല്‍മി 30 5ജി ഫോണുകളുടെ പ്രത്യേകതയാണ്. 6ജിബി128ജിബിയില്‍ ലഭ്യമായ ഫോണിന് 15,999 രൂപയാണു വില. ജൂണ്‍ 30 മുതല്‍ റിയല്‍മി.കോമിലും ഫഌപ്കാര്‍ട്ടിലും മറ്റു പ്രമുഖ ഓണ്‍ലൈനുകളിലും ലഭ്യമായിരിക്കും. ആദ്യവില്‍പ്പനയില്‍ 500 രൂപ ഇളവോടെ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം.
മീഡിയടെക് ഹെലിയൊ ജി95 പ്രൊസസര്‍, 90ഹെഡ്‌സ് 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 30വോട്‌സ് ഡാര്‍ട്ട് ചാര്‍ജ്, 48 എംപി എഐ ട്രിപ്പിള്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയവ നാര്‍സൊ 30ന്റെ പ്രത്യേകതകളാണ്. റിയല്‍മി.കോമിലും ഫഌപ്കാര്‍ട്ടിലും മറ്റു പ്രമുഖ ഓണ്‍ലൈനുകളിലും ലഭ്യമാണ്. 4ജിബി64ജിബിക്ക് 12,499 രൂപയും 6ജിബി128ജിബിക്ക് 14,499 രൂപയുമാണു വില. 4ജിബി64ജിബി ആദ്യവില്‍പ്പനയ്ക്ക് 500 രൂപയുടെ ഇളവുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker