BREAKING NEWSKERALALATEST

നാലര കിലോ കഞ്ചാവുമായി യുവമോര്‍ച്ച മുന്‍ നേതാവുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നു പേര്‍ പിടിയില്‍. ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
യുവമോര്‍ച്ചയുടെ കുന്നംകുളം മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറിയാണ് പിടിയിലായ സജീഷ്. മൂന്ന് പേര്‍ക്കെതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാതശ്രമം ഉള്‍പെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഇതിന് മുന്‍മ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്‌സൈസ് വ്യക്തമാക്കുന്നു.
കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്‌സൈസ് സംഘവും, ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ട്രെയിനില്‍ നിന്ന് മാത്രം 33.5 കിലോഗ്രാം കഞ്ചാവും അഞ്ച് പ്രതികളെയുമാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസും സംയുക്തമായി പാലക്കാട് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ട്രെയിനിലെ പരിശോധനയില്‍ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരികയാണ്. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി. രാജ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker