SPORTS

നാലാം മല്‍സരത്തിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം

തുടര്‍ച്ചയായ നാലാം മല്‍സരത്തിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. റെലഗേഷന്‍ സോണിലുള്ള ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുനൈറ്റഡ് ഇന്ന് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് യുനൈറ്റഡ് മൂന്ന് ഗോള്‍ ജയം നേടുന്നത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം നാല് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഗോളിന്റെ ജയം നേടുന്നത്.

ബ്രിങ്ടണ്‍, ഷെഫീല്‍ഡ് യുനൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കെതിരേയും യുനൈറ്റഡ് മൂന്ന് ഗോളിന്റെ ജയമാണ് നേടിയത്. ബേണ്‍മൗത്തിനെതിരേ 5-2നാണ് യുനൈറ്റഡ് ജയിച്ചത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കാനിരിക്കെയാണ് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ കുട്ടികള്‍ കിടിലന്‍ ഫോം പുറത്തെടുത്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്(27), ഗ്രീന്‍വുഡ്(45), പോഗ്ബെ(58) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍.

ജയത്തോടെ യുനൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. തുടര്‍ മല്‍സരങ്ങള്‍ ജയിച്ച് ലെസ്റ്ററിനെ തള്ളി ടോപ് ഫോറില്‍ എത്തുകയെന്നതാണ് യുനൈറ്റഡിന്റെ ലക്ഷ്യം. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ ബേണ്‍മൗത്ത് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി. എവര്‍ട്ടണ്‍-സതാംപ്ടണ്‍ മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button