ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവര്‍ഷത്തേക്ക് 2.5 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
മന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍:
യുവജനങ്ങള്‍ക്കായി നൈപുണ്യനയം
ജൈവകൃഷിക്ക് ഊന്നല്‍.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വിദ്യാഭ്യയാസ വായ്പ
വിദ്യാഭ്യാസ നൈപുണ്യമേഖലകള്‍ക്ക് 1.48 ലക്ഷം കോടി
10,000 ബയോ ഇന്‍പുട് സെന്ററുകള്‍