BREAKING NEWSKERALA

നാളെ രാവിലെ 6 ന് പൂട്ടുവീഴും; ഇളവുകളും നിര്‍ദ്ദേശങ്ങളും ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെയ് എട്ടിനു രാവിലെ 6 മുതല്‍ മെയ് 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
അടിയന്തരസേവനങ്ങള്‍ക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കരുത്.
*കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല. * ആരാധനാലയങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കില്ല. * എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.
* സ്വകാര്യസ്ഥാപനങ്ങളും അവശ്യവിഭാഗത്തിലല്ലാത്ത വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവില്ലാത്ത വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കും.
* വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല.
* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഏഴരവരെ തുറക്കും
* മെട്രോ ഒഴികെയുള്ള തീവണ്ടിസര്‍വീസുകളും വിമാനസര്‍വീസുകളും ഉണ്ടാവും
* ചരക്കുഗതാഗതത്തിന് തടസ്സമുണ്ടാവില്ല
* ആരോഗ്യപ്രവര്‍ത്തകരെ തടയില്ല
* മാധ്യമപ്രവര്‍ത്തകരെ തടയില്ല
* കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട വിവിധ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും തടയില്ല.
* അന്തസ്സംസ്ഥാന യാത്ര നടത്തുന്നവര്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ശവസംസ്‌കാരത്തിന് 20 പേര്‍, വിവാഹത്തിന് 30
ശവസംസ്‌കാരച്ചടങ്ങില്‍ 20 പേര്‍ക്കുമാത്രമേ പങ്കെടുക്കാവൂ.
നേരത്തേ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. 30 പേര്‍ക്കുമാത്രം പങ്കെടുക്കാം. പോലീസ് സ്റ്റേഷനില്‍ നേരത്തേ അറിയിച്ചിരിക്കണം. ശവസംസ്‌കാരത്തിന്റെയും വിവാഹത്തിന്റെയും വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുകയും വേണം.
* വാക്‌സിന്‍ എടുക്കാന്‍പോകുന്നവര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാണിക്കണം.
* ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകര്‍ച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker