
തിരുവനന്തപുരം: നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് ംപാലീസിന്റെ പ്രാഥമിക നിഗമനം.
മൂത്ത മകനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഇളയ മകന് അന്‍ഷാദിന്റെ (7) മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. പിതാവിന്റെ മൃതദേഹം ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏറെ നാളായി സഫീര്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരിന്നു. കുട്ടികള്‍ സഫീറിന്റെ ഒപ്പമാണ് താമസിച്ചിരുന്നത്.