കൊച്ചി : വ്യവസായ രംഗത്ത് ഡിജിറ്റല്‍ വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന നാസ്‌കോം ഫൌണ്ടേഷന്‍( നാഷണല്‍ അസോസിയയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്റ് സര്‍വീസസ് കമ്പനീസ്) , ഡി എക് സി ടെക്നോളജിയുടെ സഹകരണത്തോടെ വയനാട് ജില്ലയില്‍ ഡിജിറ്റല്‍ റിസോഴ്സ് സെന്ററുകള്‍ ആരംഭിക്കുന്നു. ഡിജിറ്റല്‍ സാക്ഷരതയും , ഇ ഗവേണന്‍സുമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത് . 35000 ഗുണഭോക്താക്കള്‍ക്ക് ഇത് കൊണ്ട് പ്രയോജനം ലഭിക്കും. ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ ഡിജിറ്റല്‍ അംബാസഡര്‍ മാരാകും .ലഘൂകരിച്ച ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഈ വിഭാഗങ്ങളെ സാമ്പത്തിക സാക്ഷരരാക്കാനും ലക്ഷ്യമിടുന്നു.സാങ്കേതിക വിദ്യ സ്വയാത്തമാക്കുന്നതോടെ അവസരങ്ങളുടെ കലവറയാണ് ഒരുക്കുന്നതെന്ന് നാസ്‌കോം സി.ഇ.ഒ നിധി ഭാസിന്‍ അഭിപ്രായപ്പെട്ടു. നാസ്‌കോം, ഡിഎക് സി സംരംഭം, വയനാട്ടിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ വാതായനം തുറന്നിടുകയാണ് .എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആരെയും വിട്ടു കളയാതെ,കൂടുതല്‍ പേരെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാക്കും .രാജ്യത്തിന്റെ നട്ടെല്ലായ യുവ ജനതയെ അനുയോജ്യമായ വിദ്യാഭ്യാസവും നൈപുണ്യവും നല്‍കി ശക്തിപ്പെടുത്തുകയെന്നത്്സാമൂഹിക സുരക്ഷാ കര്‍ത്തവ്യമായി കാണുന്നുവെന്ന് ഡി എക് സി വൈസ് പ്രസിഡന്റും, എച്ച് .ആര്‍ തലവനുമായ ലോകേന്ദ്ര സേഥി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി ഡിജിറ്റല്‍ യുഗത്തിന് ഗുണകരമാവും .നാസ്‌കോമുമായുള്ള സഹകരണം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് .
ഡിജിറ്റല്‍ റിസോഴ്സ് സെന്ററുകളില്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍ ,വിജ്ഞാന പേജുകള്‍ , ചാനലുകള്‍ തുടങ്ങിയവയുടെ സുബ്സ്‌ക്രിപ്ഷന്‍എന്നിവ ലഭ്യമാകും . കൂടാതെ ബുക്കുകള്‍, മാസികകള്‍ , ന്യൂസ് ലെറ്ററുകളള്‍ എന്നിവയും ലഭിക്കും. ഈ സെന്ററുകളില്‍ ഡിജിറ്റല്‍ അംബാസഡര്‍മാര്‍ക്കു പരിശീലനം നല്‍കും .സാമ്പത്തിക സാക്ഷരത , ഈ റിസോഴ്സ്സ് ,തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും . കൂടാതെ സര്‍ക്കാര്‍ സേവനങ്ങളും , ഇ ഗവേണനന്‍സും ഇവര്‍ക്ക് പരിചയപ്പെടുത്തും .
നാസ്‌കോം ഫൗണ്ടേഷനും ,ഡിഎക് സി ടെക്നോളജിയും അഭിമാനം കൊള്ളുന്നു. ഡിജിറ്റല്‍ സാക്ഷരതയോടൊപ്പം സമൂഹത്തിന്റെ സാമ്പത്തിക വികസനകാര്യങ്ങള്‍ക്കും പദ്ധതി ലക്ഷ്യമിടുന്നു. ഇതുവഴി ഇന്ത്യയുടെ വളര്‍ച്ചക്കും ഭാവി സാങ്കേതിക വികസനത്തിനും രണ്ടു കമ്പനികളും നിര്‍ണായക പങ്കുവഹിക്കുമെന്നത് അഭിമാനകരമാണ്.