KERALABREAKING NEWSLATEST

‘നിഖിലിനായി ഇടപെട്ടത് പാര്‍ട്ടിനേതാവ്; പേര് വെളിപ്പെടുത്താനാവില്ല’; കോളജ് മാനേജര്‍

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു പറയാമെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പറയേണ്ടത് സര്‍വകലാശാലയാണെന്നും കോളജ് മാനേജര്‍ പറഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പൊലീസില്‍ പരാതി നല്‍കിയാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ല’- മാനേജര്‍ പറഞ്ഞു.

അതേസമയം, വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്നായിരുന്നു സിപിഎം കായംകുളം എരിയാ സെക്രട്ടറിയുടെ പ്രതികരണം. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം നിഖിലിനെ സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കോളജില്‍ പ്രവേശനം നേടണമെന്നാവശ്യപ്പെട്ട് നിഖില്‍ സമീപിച്ചിരുന്നതായും ഇങ്ങനെ ചതിക്കുന്നവരോട് പാര്‍ട്ടി ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യില്ലെന്നും ഏതെങ്കിലും ഒരുതരത്തില്‍ ഒരാള്‍ ഇങ്ങനെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് എന്തുചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ എംകോം വിദ്യാര്‍ഥി നിഖില്‍ തോമസിനെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker