തന്റെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയതാരം രചന നാരായണന്‍കുട്ടി. മലയാള മനോരമ ചാനലിനെ ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. മലയാള മനോരമയുടെ ഓണ്‍ലൈന്‍ പോസ്റ്റിന് താഴെ നടി കമന്റിടുകയും ചെയ്തു. നിമിഷ നേരം കൊണ്ട് ഈ കമന്റ് വൈറലാകുകയായിരുന്നു.
ഡിയര്‍ മലയാള മനോരമ ന്യൂസ് ടിവി.. എന്ന് തുടങ്ങിയായിരുന്നു നടിയുടെ കമന്റ്. നിങ്ങളും ഡ്യൂള്‍ ന്യൂസ് ആണല്ലേ ഫോളോ ചെയ്യുന്നതെന്നും നല്ലൊരു വളച്ചൊടിക്കല്‍ ന്യൂസ് ആയിരുന്നു ഇതെന്നും നടി കമന്റില്‍ പറയുന്നു. നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ശമ്ബളം കൈപ്പറ്റുന്നവര്‍ അറ്റ്‌ലീസ്റ്റ് ഇന്റര്‍വ്യൂ മുഴുവന്‍ ഇരുന്നു കാണണമെന്നും നടി പറയുന്നു. കൂടാതെ എല്ലാവരോടും സഹതാപം തോന്നുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു.