കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ എല്ലാത്തരത്തിലും ഉപയോഗിക്കുകയും അതിലൂടെ കൂടുതല്‍ ലാഭം കണ്ടെത്താനും മിടുക്കരാണ്. തൊഴിലാളികളിലേക്ക് അമിത സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ തന്നെ തൊഴിലാളികളുടെ സ്വാതന്ത്രവും ആത്മാഭിമാനവും ഇവിടെ ഒരു പ്രശ്‌നമേയല്ലാതാകുന്നു. ഈ അമിത സമ്മര്‍ദ്ദം അല്പ കാലത്തേക്ക് താങ്ങാനാകുമെങ്കിലും ഭാവിയില്‍ അത് ഓരോരുത്തരിലും വിവിധ ശാരീരിക മാനസിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഇതിനകം ഇത്തരം നിരവധി പഠങ്ങള്‍ തന്നെ ഈ തൊഴില്‍മേഖലയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് ഒരു എഐ സ്റ്റാര്‍ട്ടപ്പ് സഹസ്ഥാപകന്‍ തന്റെ വിവാഹ വേദിയിലിരുന്ന് ലാപ്പ്‌ടോപ്പില്‍ ഓഫീസ് കാര്യങ്ങള്‍ നോക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രം വളരെ വേഗം വൈറലായി. അതോടൊപ്പം ജോലിയെയും ജീവിതത്തെയും കുറിച്ച് ചിലര്‍ വൈകാരികമായ കുറിപ്പുകളെഴുതി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ തോട്ട്‌ലിയുടെ സഹസ്ഥാപകനും സിഇഒയുമായ ടോറി ലിയോനാര്‍ഡ് തന്റെ ലിങ്ക്ഡ്ഇനില്‍ അക്കൌണ്ടിലൂടെയാണ് സഹ സ്ഥാപകന്‍ കേസി മാക്രെല്‍ സ്വന്തം വിവാഹ വേളയില്‍ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന ചിത്രം പങ്കുവച്ചത്. ‘ എന്റെ സഹസ്ഥാപകന്‍ കേസി, എസ്എഫ് മുതല്‍ ന്യൂയോര്‍ക്ക് വരെ ‘ബാറുകളില്‍ ലാപ്‌ടോപ്പില്‍ ഇരിക്കുന്ന വ്യക്തി’ എന്ന ഖ്യാതി നേടി. രണ്ടാഴ്ചക്കുള്ളില്‍ ലോഞ്ച് ചെയ്യേണ്ട അചിന്തനീയമായ ഒരു ജോലി നല്‍കിയ ഉപഭോക്താവിനെ കഴിഞ്ഞയാഴ്ച കണ്ടെത്തി. ആ രണ്ടാഴ്ചയ്ക്കുള്ളില്‍ അവന്‍ വിവാഹിതനാകാന്‍ പോകുന്നു… അതിനാല്‍, ഇവിടെ അദ്ദേഹം ഒരു അഭ്യര്‍ത്ഥന പൂര്‍ത്തിയാക്കുകയാണ്. അതും സ്വന്തം വിവാഹത്തിനിടെ. അഭിനന്ദനങ്ങള്‍ കേസി – ദയവായി കുറച്ച് അവധി എടുക്കുക.’ ടോറി ലിയോനാര്‍ഡ് ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചു.
48 1 minute read