LATESTNATIONAL

നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായോ? എങ്കില്‍ ഒന്നിച്ചു താമസിച്ചോളൂ… എന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ്: ലിവിംഗ് ടുഗെദര്‍ കുറ്റമായി കണക്കാക്കാനാകില്ലെന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജയ്ശ്രീ താക്കൂര്‍ അധ്യക്ഷനായി ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് കമിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ഇരുവരുടേയും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിംഗ് ടുഗദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു.
ലിവിംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നിച്ചു താമസിക്കുന്ന 22 വയസുകാരിയായ സ്ത്രീയും 19 വയസുകാരനുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസുവരെ ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker