KERALALATEST

സങ്കടക്കടലില്‍ നാടും നാട്ടുകാരും, നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു

പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കഴുത്തറുത്ത് കൊന്ന നിഥിന
മോളുടെ മൃതദേഹം സംസ്‌കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. നിതിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലിൽ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.

അതിനിടെ പ്രതി അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോളജിൽ എത്തിയത് മുതൽ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങൾ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു കൊലപാതക വിവരങ്ങൾ അഭിഷേക് വിശദീകരിച്ചത്. കോളജിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയുമായി പൊലീസ് മടങ്ങി. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker