KERALABREAKING

നിപ ക്വാറന്റൈന്‍ ലംഘനം: നഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്; വീട്ടില്‍ തുടരാന്‍ നിര്‍ദേശം

പത്തനംതിട്ട: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ ലംഘിച്ചതിന് നഴ്‌സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് പത്തനംതിട്ട കോന്നി പോലീസ് നഴ്‌സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടില്‍ ക്വാറന്റയിനില്‍ തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button