LATESTBREAKING NEWSKERALANATIONALTOP STORY

നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; സര്‍ക്കുലര്‍ പിന്‍വലിച്ചു; മലയാളി വിദ്യാര്‍ഥികളെ അകത്തുകടത്തി

ഭോപ്പാല്‍: മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ നിന്ന് പിന്‍മാറി മധ്യപ്രദേശ് സര്‍വകലാശാല. ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ ഓപ്പണ്‍ കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചു. നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു സര്‍വകലാശാലയുടെ സര്‍ക്കുലര്‍.

ഇന്നലെ വൈകിട്ടാണ് വിവാദ സര്‍ക്കുലര്‍ സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയത്. ഇതോടെ സര്‍വകാലാശാലാ യുജി, പിജി പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥികള്‍ ആശങ്കയിലാക്കിയിരുന്നു. സര്‍വകലാശാല പ്രവേശനത്തിനുള്ള ഓപ്പണ്‍ ഹൗസ് ഇന്നു കൂടി മാത്രമാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി എത്തിയ മലയാളി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്.

സര്‍ക്കുലര്‍ വാര്‍ത്തയായതിന് പിന്നാലെ എംപിമാരായ ടിഎന്‍ പ്രതാപനും വി ശിവദാസനും വിഷയത്തില്‍ ഇടപെട്ടിരുന്നു.  അടിയന്തരമായി വിദ്യാര്‍ഥികളുടെ ആശങ്കപരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് അയച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker