LATESTBREAKING NEWSKERALA

നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌

മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. നേരത്തെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.

നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് തന്നെ മന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പീഡനപ്പരാതി ‘നല്ല നിലയിൽ’ ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സ്ത്രീപീഡനം ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.സംഭവം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതേത്തുടർന്ന് സഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker