BREAKING NEWSKERALA

നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച, എറണാകുളം ജില്ലയിലെ സിപിഎമ്മില്‍ കൂട്ടനടപടി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ എറണാകുളം സിപിഎമ്മില്‍ കൂട്ടനടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം സി എം സുന്ദരനെ ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിന്‍സന്റിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി.
കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ രണ്ട് പദവികളില്‍നിന്നും നീക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണിനെയും മാറ്റി. പെരുമ്പാവൂരില്‍ നിന്നുള്ള സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാര്‍ട്ടി താക്കീത് ചെയ്തു. പെരുമ്പാവൂരില്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് മോഹനനെ താക്കീത് ചെയ്തത്.
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 12 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം നല്‍കാന്‍ ഒരാഴ്ച സമയം നല്‍കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാതെ വന്നതിനാലാണ് നടപടിയെടുത്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker