പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തെറ്റായ കീഴ്വഴക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഗവണ്മെന്റാണ് നിയമസഭയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ഭരണഘടന അനുസൃതമായി പെരുമാറണം എന്ന് കോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ എന്ത് ചെയ്യാന്‍ പോകുന്നെന്ന് ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ടതില്ലെന്നും ഭരണഘടന പദവി നിര്‍വഹിക്കുന്നയാള്‍ അതിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എ വിജയരാഘവന്. ഭരണഘടനാ പദവിയുടെ ഔന്നിത്യം പരിഗണിക്കാത്ത നടപടിയാണിതെന്നും വിജയരാഘവന്.