BREAKING NEWSKERALA

നിയമസഭ ഇന്നു തുടങ്ങും; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം

തിരുവനന്തപുരം: ബജറ്റ് പാസാക്കാനുള്ള നിയമസഭാസമ്മേളനം വ്യാഴാഴ്ച തുടങ്ങും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യര്‍ഥനയാണ് വ്യാഴാഴ്ച ചര്‍ച്ചചെയ്യേണ്ടത്. അതിനാല്‍ സര്‍ക്കാരിനെതിരേ ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. പ്രതിഷേധത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്‌നങ്ങളെല്ലാം സഭയില്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാവും ഈ സമ്മേളനകാലത്തും പ്രതിപക്ഷ തന്ത്രം.
വ്യാഴാഴ്ച രാവിലെ പ്രതിപക്ഷത്തെ പ്രധാനനേതാക്കള്‍ യോഗംചേര്‍ന്ന് പ്രധാന പ്രശ്‌നങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ ധാരണയുണ്ടാക്കും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും. യു.ഡി.എഫ്. നിയമസഭാകക്ഷിയോഗവും ചേരും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker