ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിനുപിന്നാലെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിയ്ക്ക് തിരിച്ചടി. 10 സീറ്റിൽ ഇന്ത്യ സഖ്യത്തിന്റെ ആധിപത്യം. എൻഡിഎ രണ്ട് സീറ്റിൽ ഒതുങ്ങി. ഒരു മണ്ഡലത്തിൽ സ്വതന്ത്രനു വിജയം.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥികളായ കമലേഷ് താക്കുർ ദെഹ്റയിൽ 9,000 വോട്ടിനും ഹർദീപ് സിങ് ബാവ നലാഗഡിൽ 8990 വോട്ടിനും വിജയിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ ഭാര്യയാണ് കമലേഷ്.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് സ്ഥാനാർഥികളായ ലക്ഷ്പത് സിങ് ബട്ടോള ബദ്രിനാഥിൽ 5224 വോട്ടിനും വിജയിച്ചു. മഗ്ലൗര്‍ ഖാസി മുഹമ്മദ് നിസാമുദ്ദീൻ 422 വോട്ടിനും വിജയിച്ചു.