KERALALATEST

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം ടിക്കറ്റ് നല്‍കിയിരിക്കുന്നത് 12 വനിതകള്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം ടിക്കറ്റില്‍ ഇത്തവണ 12 വനിതകളാണ് മല്‍സരരംഗത്തുള്ളത്. ഇതില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് വീണ്ടും ജനവിധി തേടുന്നത്.

കായംകുളത്ത് യു പ്രതിഭ, ആറന്മുളയില്‍ വീണ ജോര്‍ജ് എന്നിവരാണ് മല്‍സരരംഗത്തുള്ള നിലവിലെ എംഎല്‍എമാര്‍. ഒ എസ് അംബിക, ഷെല്‍ന നിഷാദ്, പി ജിജി, ദെലീമ ജോജോ, ജമീല കാനത്തില്‍, പ്രൊഫ. ആര്‍ ബിന്ദു, അഡ്വ. ശാന്തകുമാരി, പി മിഥുന എന്നിവരാണ് സ്ഥാനാര്‍ത്ഥികളായ വനിതകള്‍. കഴിഞ്ഞ തവണയും 12 വനിതകളെയാണ് സിപിഎം മല്‍സരരംഗത്തിറക്കിയത്.

Related Articles

Back to top button