ദില്ലി: വഖഫ് നിയമത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാട് തള്ളി ബിജെപി. നിയമഭേദഗതി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പരാതികളുടെ കൂടി അടിസ്ഥാനത്തിലെന്നാണ് ബിജെപിയുടെ വാദം. വഖഫ് ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നും ബിജെപി വിശദീകരിക്കുന്നു. വഖഫ് നിയമത്തിലെ മാറ്റങ്ങള്‍ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് വ്യക്തിനിയമ ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്. ഇന്ന് പാര്‍ലമെന്റില്‍ ബില്ല് കേന്ദ്രസക്കാര്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. വഖഫ് ബോര്‍ഡിന്റെ സ്വത്ത് എന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വഖഫ് കൗണ്‍സിലുകളിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയ അമിത അധികാരം എടുത്ത് കളയാനും ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
68 Less than a minute