AUTOFOUR WHEELER

നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 വിപണിയില്‍

കൊച്ചി : ടിവിഎസ് മോട്ടോര്‍ കമ്പനി, ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്‌റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്‌റ്റൈലിങ്, സമാനതകളില്ലാത്ത മൈലേജ് എന്നിങ്ങനെ സവിശേഷതകളുമായാണ് ജൂപ്പിറ്റര്‍ എത്തുന്നത്.
സിംഗിള്‍ സിലിണ്ടര്‍, 4സ്‌ട്രോക്ക്, എയര്‍കൂള്‍ഡ് 124.8 സിസി എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ന് കരുത്തേകുന്നത്. 6500 ആര്‍പിഎമ്മില്‍ പരമാവധി 6 കിലോ വാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും നല്‍കും. സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ശരാശരി, തത്സമയ മൈലേജ് സൂചകങ്ങള്‍ എന്നിവയുള്ള സെമിഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടു ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വിശാലമായ സീറ്റ് സ്‌റ്റോറേജ്, ഏറ്റവും വലിയ സീറ്റ്, ഇടിഎഫ്‌ഐ, ടിവിഎസ് ഇന്റെലിഗോ എന്നിവയ്‌ക്കൊപ്പം മികച്ച മൈലേജ് തുടങ്ങി ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകള്‍ ടിവിഎസ് ജൂപ്പിറ്റര്‍ 125ല്‍ ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അനായാസമായ യാത്രാനുഭവം നല്‍കാന്‍ ബോഡി ബാലന്‍സ് ടെക്‌നോളജിയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന കാനിസ്റ്റര്‍ ഗ്യാസ് ചാര്‍ജ് ചെയ്ത മോണോട്യൂബ് ഷോക്കുകള്‍.33 ലിറ്ററാണ് സ്‌കൂട്ടറിന്റെ സീറ്റ് സംഭരണ ശേഷി. മുന്നില്‍ വലിയ ലെഗ് സ്‌പേസിനൊപ്പമാണ് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ സീറ്റും ക്രമീകരിച്ചിരിക്കുന്നത്.
ഡ്രം,ഡിസ്‌ക് വേരിയന്റ്,ഡ്രം അലോയ് വേരിയന്റുകളില്‍ ലഭ്യമാവുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125ന് 73,400 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭവില.ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറഭേദങ്ങളില്‍ സ്‌കൂട്ടറുകള്‍ ലഭ്യമാവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker