തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. നെയ്യാറ്റിന്‍കര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്‌സൈസ് സംഘത്തെ മര്‍ദ്ദിച്ചത്. നിരോധിത പുകയില ഉല്‍പ്പന്നവുമായി പിടികൂടിയവരെ പിഴ നല്‍കി വിട്ടയച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മര്‍ദനം. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്
പരിശോധനക്കിടെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. വാഹനത്തില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. എക്‌സൈസ് സംഘം പിടികൂടിയ മൂന്നു പേരെ പിഴ നല്‍കി വിട്ടയക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ചത്. എന്തിന് പിഴ നല്‍കി വിട്ടയച്ചു എന്ന് ചോദ്യം ചെയ്താണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചത്.
മറ്റു ഉദ്യോഗസ്ഥര്‍ എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിനും രണ്ട് സിവില്‍ ഓഫീസര്‍മാര്‍ക്കും ആണ് പരിക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസിന് പരാതി നല്‍കി.
57 Less than a minute