BREAKINGNATIONAL

നിര്‍മല സീതാരാമനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ബെം?ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെം?ഗളൂരുവിലെ പ്രത്യേക കോടതിയുടെ ഉത്തരവ്.
ഇലക്ടററല്‍ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിര്‍മലയ്ക്കും മറ്റു അഞ്ചുപേര്‍ക്കും എതിരേ, ജനാധികാര സംഘര്‍ഷ് സംഘതനിലെ(ജെ.എസ്.പി) ആദര്‍ശ് അയ്യര്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മര്‍ദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പണമാക്കിമാറ്റി. നിര്‍മലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോ?ഗിച്ചെന്നും പരാതിയില്‍ പറയുന്നു.
കോടതി ഉത്തരവിനുപിന്നാലെ, നിര്‍മല രാജിവെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. നിര്‍മലയുടെ രാജി ബിജെപി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ സിദ്ധരാമയ്യയ്ക്കെതിരെ കഴിഞ്ഞദിവസം ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഡ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോത് നേരത്തെ അനുമതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഗവര്‍ണറുടെ ഈ നീക്കത്തെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. പിന്നാലെ സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ ലോകായുക്ത പോലീസിന് പ്രത്യേക കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ലോകായുക്ത എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയത്.

ഇലക്ടറല്‍ ബോണ്ട്
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്. എന്നാല്‍ 2024 ഫെബ്രുവരി 15-ന് സുപ്രീംകോടതിയുടെ അഞ്ചം?ഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കുകയായിരുന്നു.

Related Articles

Back to top button