ENTERTAINMENTMALAYALAM

നിര്‍മാതാവ് കെ എസ് ആര്‍ മൂര്‍ത്തി അന്തരിച്ചു

കോയമ്പത്തൂര്‍: നിര്‍മാതാവ് കെ എസ് രാമമൂര്‍ത്തി (കെ എസ് ആര്‍ മൂര്‍ത്തി – 87) അന്തരിച്ചു. 20 വര്‍ഷമായി താമസിക്കുന്ന പോത്തന്നൂര്‍ കതിരവന്‍ നഗറിലെ വീട്ടിലായിരുന്നു അന്ത്യം. സംവിധായകന്‍ കെ എസ് സേതുമാധവന്റെ ഇളയ സഹോദരനാണ്.ഒരു പെണ്ണിന്റെ കഥ, പണിതീരാത്ത വീട്, ഇന്‍ക്വിലാബ് സിന്ദാബാദ്, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങിയ മലയാള ചിത്രങ്ങള്‍ മൂര്‍ത്തി നിര്‍മ്മിച്ചവയാണ്. കമല്‍ഹാസന്റെ ആദ്യ മലയാള ചിത്രമായ ‘കന്യാകുമാരി’ അടക്കം ഇരുപതോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തമിഴില്‍ നാളൈ നമതെ, ഏണിപ്പടികള്‍ എന്നിവ നിര്‍മ്മിച്ചു. ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിലാണ് മൂര്‍ത്തി സിനിമകള്‍ നിര്‍മ്മിച്ചത്.

Related Articles

Back to top button