BREAKING NEWSKERALALATEST

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ മോഷണം: മലയാളികളെ കൊള്ളയടിച്ച സംഘം പിടിയില്‍

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.കയാം(49), കൊല്‍ക്കത്ത സ്വദേശി സുബൈര്‍ കുദാസി(47) എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.എറണാകുളത്തേക്കുള്ള നിസാമുദ്ദീന്‍ എക്സ്പ്രസില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം തുടക്കത്തിലാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍നിന്ന് 15 പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയത്. ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി മൂന്നു സ്ത്രീകളെ ബോധരഹിതരാക്കിയായിരുന്നു മോഷണം. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ അഞ്ജലി, തമിഴ്‌നാട് സ്വദേശി കസല്യ എന്നിവരില്‍നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്.തിരുവനന്തപുരത്തെത്തിയ തീവണ്ടിയില്‍ മൂന്നു സ്ത്രീകള്‍ ബോധരഹിതരായി കിടക്കുന്നതു കണ്ടെത്തിയതോടെയാണ് കവര്‍ച്ച പുറത്തറിഞ്ഞത്. ഡല്‍ഹിയില്‍നിന്ന് ഒരു വിവാഹത്തിനായാണ് വിജയലക്ഷ്മിയും മകളും എത്തിയത്. ഇവര്‍ക്ക് കായംകുളത്തും കൗസല്യക്ക് ആലുവയിലുമാണ് ഇറങ്ങേണ്ടിയിരുന്നത്.റെയില്‍വേ സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തിയാണ് പ്രതികളെ കുടുക്കിയത്. എസ്.ഐ.മാരായ ഇലിയാസ് താഹ, സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ജിതിന്‍, സജീര്‍, ഹരി, സതീശന്‍, ഷംഷീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker