BREAKING NEWSKERALA

നീട്ടിയ ലോക്ഡൗണിലെ ഇളവുകള്‍…. വ്യവസായ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ 50%, കള്ള് പാര്‍സലായി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്നും ഇളവുകള്‍ നല്‍കുന്നത് അത്യാവശ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
‘എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്.വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വില്‍ക്കുന്ന കടകള്‍ തുണി, സ്വര്‍ണം, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാം.’
‘ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി പല ദിവസങ്ങളിലും പല സ്ഥാപനങ്ങളും തുറക്കും. അവിടെ എത്തുന്നവരും ജീവനക്കാരും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനങ്ങള്‍ തുറക്കും മുന്‍പ് അണുവിമുക്തമാക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസര്‍ ഉപയോഗിക്കണം, മാസ്‌ക് ധരിക്കണം. ഇത് ചിലരിപ്പോഴും കൃത്യമായി പാലിക്കുന്നില്ല.
ഇത് പാലിക്കാത്ത കടയുടമകള്‍ക്കും ഉപഭോക്താക്കള്‍ക്കുമെതിരെ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. മരുന്ന് കടകള്‍ക്ക് മുന്നില്‍ നിയന്ത്രണം പാലിക്കാതെയാണ് ആളുകള്‍ കൂട്ടം കൂടുന്നത്. ഇത് തടയാന്‍ പൊലീസ് നടപടി സ്വീകരിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും’ മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker