ENTERTAINMENTMALAYALAM

നീലക്കുയിൽ സിനിമയുടെ എഴുപതാം വാർഷികാഘോഷം 4ന് കോഴിക്കോട്ട്  

കോഴിക്കോട് : മലയാളത്തിന്റെ മണമുള്ള ആദ്യ ചലച്ചിത്രം എന്നറി യപ്പെട്ട നീലക്കുയിൽ പുറത്തിറങ്ങിയിട്ട് എഴുപത് വർഷം പൂർത്തിയാകുന്നു. നീലക്കുയിലിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ആക്ടീവ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ “എങ്ങനെ നാം മറക്കും” ആദര സംഗീതസദസ്സ് സംഘടിപ്പിക്കുന്നു. ആക്ടീവ് കോഴിക്കോടിൻ്റെ പ്രവർത്തക യോഗത്തിൽ പ്രസിഡൻറ് എ.കെ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ഐ. അജയൻ, ട്രഷറർ ടി.ബിജിത്ത്, ഡി. രവി, എം.കെ.ബീരാൻ, എം.പി.രാമകൃഷ്ണൻ, എം.സി.ദാസ്, കെ.പ്രഭാകരൻ നായർ, കെ.സി. അബ്ദു റസാഖ്, വിജയൻ ചേളന്നൂർ, കോശി അലക്സ് , ഇ.എ. ബഷീർ എന്നിവർ പ്രസംഗിച്ചു.

 

തിങ്കളാഴ്ച വൈകിട്ട് നാലിന് കൈരളി വേദി ഹാളിൽ നടക്കുന്ന സംഗമം സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്യും. സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ച കെ.രാഘവൻ മാസ്റ്ററുടെ മകൻ ആർ. കനകാംബരനേയും രചന നടത്തിയ ഉറൂബിന്റെ മകൻ ഇ. സുധാകരനേയും നിർമ്മാതാവ് ടി.കെ.പരീകുട്ടിയുടെ അനുജൻ്റെ മകൻ ടി.സി. അബ്ദുൽ ഖിലാബിനേയും ചടങ്ങിൽ ആദരിക്കും. തുടർന്ന് സിനിമയിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് കരോക്കെ ഗാനമേളയും നടക്കും.

Related Articles

Back to top button